നി​ർ​ബ​ന്ധി​ത ആ​ർ​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​ക​ൾ​ക്കും വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ക്കും നി​ർ​ബ​ന്ധി​ത ആ​ർ​ത്ത​വ അ​വ​ധി അ​നു​വ​ദി​ക്ക​ണ​മെ​ന്ന ഹ​ർ​ജി പ​രി​ഗ​ണി​ക്കാ​ൻ സു​പ്രീം കോ​ട​തി വി​സ​മ്മ​തി​ച്ചു. ആ​ർ​ത്ത​വ അ​വ​ധി നി​യ​മ​പ​ര​മാ​യി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് തൊ​ഴി​ൽ മേ​ഖ​ല​യി​ൽ സ്ത്രീ​ക​ൾ​ക്ക് തി​രി​ച്ച​ടി​യു​ണ്ടാ​ക്കു​മെ​ന്നും തൊ​ഴി​ലു​ട​മ​ക​ൾ സ്ത്രീ​ക​ളെ ജോ​ലി​ക്കെ​ടു​ക്കാ​ൻ മ​ടി​ക്കു​ന്ന സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കു​മെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

സ്ത്രീ​ക​ളു​ടെ ക​രി​യ​ർ വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.

ആ​ർ​ത്ത​വ അ​വ​ധി നി​യ​മം വ​ഴി നി​ർ​ബ​ന്ധ​മാ​ക്കി​യാ​ൽ, സ​ർ​ക്കാ​ർ-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളി​ലും ജു​ഡീ​ഷ്യ​റി​യി​ലും സ്ത്രീ​ക​ളെ നി​യ​മി​ക്കു​ന്ന​തി​ൽ നി​ന്ന് തൊ​ഴി​ലു​ട​മ​ക​ൾ പി​ന്മാ​റാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ചീ​ഫ് ജ​സ്റ്റി​സ് സൂ​ര്യ​കാ​ന്ത് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​ത് സ്ത്രീ​ക​ളു​ടെ ക​രി​യ​ർ വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും. ആ​ർ​ത്ത​വ അ​വ​ധി ന​ൽ​കു​ന്ന​ത് സം​ബ​ന്ധി​ച്ച തീ​രു​മാ​നം സ​ർ​ക്കാ​രി​ന്‍റെ ന​യ​പ​ര​മാ​യ കാ​ര്യ​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര വ​നി​താ ശി​ശു​വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തോ​ട് ഉ​ചി​ത​മാ​യ ന​യം രൂ​പീ​ക​രി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കാ​ൻ കോ​ട​തി നി​ർ​ദ്ദേ​ശി​ച്ചു.

നി​യ​മം വ​ഴി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് ലിം​ഗ​സ​മ​ത്വ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യേ​ക്കും

കേ​ര​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള ചി​ല സം​സ്ഥാ​ന​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​ർ​ത്ത​വ അ​വ​ധി ന​ൽ​കു​ന്ന​തി​നെ കോ​ട​തി പ​രാ​മ​ർ​ശി​ച്ചു. സ്വ​കാ​ര്യ ക​മ്പ​നി​ക​ൾ സ്വ​മേ​ധ​യാ ഇ​ത്ത​ര​ത്തി​ൽ അ​വ​ധി ന​ൽ​കു​ന്ന​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്നും എ​ന്നാ​ൽ നി​യ​മം വ​ഴി അ​ടി​ച്ചേ​ൽ​പ്പി​ക്കു​ന്ന​ത് വി​പ​രീ​ത ഫ​ലം ചെ​യ്യു​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. ആ​ർ​ത്ത​വ അ​വ​ധി നി​ർ​ബ​ന്ധ​മാ​ക്കു​ന്ന​ത് സ്ത്രീ​ക​ൾ ശാ​രീ​രി​ക​മാ​യി ദു​ർ​ബ​ല​രാ​ണെ​ന്ന തെ​റ്റാ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ ഇ​ട​യാ​ക്കു​മെ​ന്നും ഇ​ത് ലിം​ഗ​സ​മ​ത്വ​ത്തി​നാ​യു​ള്ള പോ​രാ​ട്ട​ങ്ങ​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തി​യേ​ക്കു​മെ​ന്നും ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →