ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ നാലു ബസുകള്‍ കത്തി നശിച്ചു

തിരുവനന്തപുരം | ട്രിവാന്‍ഡ്രം സ്‌കോട്ടിഷ് സ്‌കൂളിലെ നാലു ബസുകള്‍ ഇന്നു (ഫെബ്രുവരി23) പുലര്‍ച്ചെ കത്തി നശിച്ചു. ബസുകള്‍ ആരോ മനപ്പൂര്‍വ്വം തീയിട്ടതാണെന്ന സംശയവുമായി സ്‌കൂള്‍ അധികൃതര്‍ രംഗത്തുവന്നു. മറ്റൊരിടത്തു നിര്‍ത്തിയിട്ടിരുന്ന ട്രാവലര്‍ ബസുകളിലേക്ക് ഇടിച്ചു കയറ്റിയ നിലയിലായിരുന്നു. സംഭവത്തില്‍ അധികൃതര്‍ ദുരൂഹത ആരോപിച്ചതോടെ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

മൂന്നു ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു.

ഇന്ന് (23.02.2026) പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സ്‌കൂള്‍ ഗ്രൗണ്ടില്‍ പാര്‍ക്ക് ചെയ്ത ബസുകള്‍ കത്തി നശിച്ചത്. മൂന്നു ബസുകള്‍ പൂര്‍ണമായും ഒരു ബസ് ഭാഗികമായും കത്തിനശിച്ചു. പുലര്‍ച്ചെ തീ ആളിക്കത്തുന്നത് കണ്ട നാട്ടുകാരാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. പിന്നീട് ഫയര്‍ഫോഴ്‌സ് സംഘം എത്തിയാണ് തീയണച്ചത്. ഈ സമയത്ത് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മാത്രമേ സ്‌കൂളില്‍ ഉണ്ടായിരുന്നുള്ളൂ. തീപിടിത്തത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. സിസിടിവി ഉള്‍പ്പെടെ പോലീസ് പരിശോധിച്ചുവരികയാണ്..

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →