വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്

വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് നാലുപേര്‍ക്ക് പരുക്ക്.

പത്തനംതിട്ട| പത്തനംതിട്ട വടശ്ശേരിക്കരയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം. നാലുപേര്‍ക്ക് പരുക്ക്. അപകടത്തെതുടര്‍ന്ന് ഒരാളുടെ കാല്‍ അറ്റുപോയി. ആന്ധ്രയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ആണ് മറിഞ്ഞത്. ഡിസംബർ 16 ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. പരുക്കേറ്റ നാലുപേരെ റാന്നിയിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളവ് തിരിയുന്നതിനിടെ ബസ് മറിയുകയായിരുന്നു. ബസ് കാലിലേക്ക് വീണാണ് ഒരാളുടെ കാല്‍ അറ്റുപോയത്. 49 പേരായിരുന്നു ബസിലുണ്ടായിരുന്നത്.

തിങ്കളാഴ്ച കൊല്ലം നിലമേലില്‍ ശബരിമല തീര്‍ത്ഥാടകരുടെ കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് രണ്ടുപേര്‍ മരിച്ചിരുന്നു

ഡിസംബർ 15 തിങ്കളാഴ്ച കൊല്ലം നിലമേലില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അപകടമുണ്ടായിരുന്നു. അപകടത്തില്‍ രണ്ടുപേര്‍ മരിച്ചിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന കാറും കെഎസ്ആര്‍ടിസി ബസും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. കാറില്‍ ഉണ്ടായിരുന്ന തിരുവനന്തപുരം പൂജപ്പുര പുന്നക്കാമുകള്‍ സ്വദേശികളായ ബിച്ചു ചന്ദ്രന്‍ (38), സതീഷ് (45) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഏഴു വയസ്സുള്ള കുട്ടിയുടെ നില അതീവ ഗുരുതരമാണ്. കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →