വി​വാ​ദ​ങ്ങ​ൾ ഏശാതെ വിജയതിളക്കവുമായി ആ​ർ. ശ്രീ​ലേ​ഖ​

തി​രു​വ​ന​ന്ത​പു​രം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യി​ലെ ശാ​സ്ത​മം​ഗ​ലം ഡി​വി​ഷ​നി​ൽ മു​ൻ ഡി​ജി​പി​യും ബി​ജെ​പി നേ​താ​വു​മാ​യ ആ​ർ. ശ്രീ​ലേ​ഖ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ അ​മൃ​ത​യെ തോ​ൽ​പ്പി​ച്ചാ​ണ് ശ്രീ​ലേ​ഖ ജ​യി​ച്ച​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​സമയത്ത് വി​വാ​ദ​ങ്ങളി​ൽ​പ്പെ​ട്ടി​രു​ന്നു

കേ​ര​ള​ത്തി​ലെ ആ​ദ്യ വ​നി​താ ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​യ ആ​ർ. ശ്രീ​ലേ​ഖ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ൽ വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​നി​ടെ പേ​രി​നൊ​പ്പം ‘ഐ.​പി.​എ​സ്’ എ​ന്ന് ഉ​പ​യോ​ഗി​ച്ച​ത് ച​ട്ട​ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി​യു​യ​ർ​ന്നി​രു​ന്നു. പി​ന്നാ​ലെ, തെ​ര​ഞ്ഞെ​ടു​പ്പ് ദി​നം വ്യാ​ജ സ​ർ​വേ ഫ​ലം പ്ര​ച​രി​പ്പി​ച്ചും വി​വാ​ദ​ത്തി​ൽ​പ്പെ​ട്ടു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →