പാലക്കാട്: വന്ദേമാതര ഗാനവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന പ്രചാരണങ്ങളിൽ ഒരു ആത്മാർഥതയുമില്ലെന്ന് അവരുടെ പ്രവർത്തനം പരിശോധിച്ചാൽ വ്യക്തമാകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി.
പാലക്കാട്ട് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ആർഎസ്എസ് ശാഖകളിൽ വന്ദേമാതരം ആലപിക്കാറില്ല.ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വന്ദേമാതരത്തെ തെറ്റായി വ്യാഖ്യാനിക്കാനുള്ള ശ്രമമാണു ബിജെപിയുടേത്. കെസി പറഞ്ഞു
