കൊച്ചി: സഹതാപമല്ല, ദീനാനുകമ്പയാണ് മനുഷ്യര്ക്കുണ്ടാകേണ്ടതെന്ന് ഓര്‍ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. ഇന്ത്യന്‍ ക്രിസ്ത്യന്‍ മൂവ്മെന്റ് ഏര്‍പ്പെടുത്തിയ ഡോ. ജെ. അലക്സാണ്ടര്‍ സ്മാരക പുരസ്കാരം കേരള ഹൈക്കോടതി ജഡ്ജി പി. ഗോപിനാഥില്‍നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു
പുരസ്കാര സമര്‍പ്പണ സമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്തു. ഐസിഎം പ്രസിഡന്റ് ഡോ. ജോണ്‍ ജോസഫ് അധ്യക്ഷത വഹിച്ചു. ഹൈക്കോടതി ജഡ്ജി എസ്. മനു, മുന്‍ ജഡ്ജി മേരി ജോസഫ്, അഡ്വ. കെ.വി സാബു തുടങ്ങിയവർ പ്രസംഗിച്ചു.
.
