ഇടുക്കി മെഡിക്കല്‍ കോളേജിൽ വിവിധ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു

ഇടുക്കി : ഇടുക്കി മെഡിക്കല്‍ കോളേജിലെ വിവിധ വിഭാഗങ്ങളിലേക്ക് ലാബ് ടെക്‌നീഷ്യന്‍, എക്‌സ്-റേ ടെക്‌നീഷ്യന്‍, ഇസിജി ടെക്‌നീഷ്യന്‍, ഓഡിയോളജിസ്റ്റുകള്‍, സിടി സ്‌കാന്‍ ടെക്‌നീഷ്യന്‍, ബയോ മെഡിക്കല്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ ഹോള്‍ഡര്‍മാര്‍, സര്‍ജിക്കല്‍ തിയേറ്റര്‍ ടെക്‌നീഷ്യന്‍, ഒപ്റ്റോമെട്രിസ്റ്റ് എന്നീ ഒഴിവുകളിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.പരമാവധി ഒരു വര്‍ഷത്തെക്കാണ് നിയമനം.

ഉദ്യോഗാര്‍ത്ഥികള്‍ ഒക്ടോബര്‍ 16ന് 11 മണിക്ക് ഹാജരാകണം.

.യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഐ.ഡി.കാര്‍ഡ് എന്നിവയുടെ അസ്സല്‍ രേഖകളുടെ, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, തിരിച്ചറിയല്‍ രേഖകളും (ആധാര്‍/പാന്‍കാര്‍ഡ്) സഹിതം ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ ഒക്ടോബര്‍ 16ന് 11 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ നമ്പര്‍:04862 233075

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →