മോഷ്ടിക്കാൻ കയറിയ കടയിൽ പണം കിട്ടാത്തതിനാല്‍ മാങ്ങയും സിഗരറ്റും കൈക്കലാക്കി കളളൻ

 
കോഴിക്കോട്: താമരശ്ശേരിയില്‍ കടകളില്‍ കയറിയ മോഷ്ടാവ് പണം കിട്ടാത്തതിനാല്‍ മാങ്ങയും സിഗരറ്റും കൈക്കലാക്കി കടന്നു. താമരശ്ശേരി ചുങ്കത്തെ കെജി സ്റ്റോര്‍, മാതാ ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കള്ളന്‍ കയറിയത്.

30 മാങ്ങയും, 10 പാക്കറ്റ് സിഗരറ്റും കൈക്കലാക്കി

കെജി സ്റ്റോര്‍ എന്ന കടയില്‍ നാലാം തവണയാണ് കള്ളന്‍ കയറുന്നത്. മോഷണം പതിവായതിനാല്‍ ഉടമ കടയില്‍ പണം സൂക്ഷിക്കാറില്ല. കടയ്ക്കകത്ത് കയറിയ മോഷ്ടാവ് സാധനങ്ങളെല്ലാം വലിച്ചു വാരിയിടുകയും കടയില്‍ ഉണ്ടായിരുന 30 മാങ്ങയും, 10 പാക്കറ്റ് സിഗരറ്റും കൈക്കലാക്കി മടങ്ങുകയുമായിരുന്നു. ഒരു സുഹൃത്തിന് നല്‍കാനായി കടയുടമ പാലക്കാട്ടുനിന്നും എത്തിച്ച മാങ്ങയാണ് മോഷ്ടാവ് അടിച്ചു മാറ്റിയത്.

മാതാ ഹോട്ടലില്‍ ഇത് മൂന്നാം തവണയാണ് കള്ളന്‍ കയറുന്നത്.

താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള മാതാ ഹോട്ടലില്‍ ഇത് മൂന്നാം തവണയാണ് കള്ളന്‍ കയറുന്നത്. മേശയില്‍ തുച്ഛമായ തുക മാത്രമാണ് ഉണ്ടായിരുന്നത്. കൊടുവാളും ടോര്‍ച്ചും കൈവശമുണ്ടായിരുന്ന മോഷ്ടാവ് മുഖം മറച്ച് ഗ്ലൗസ് ധരിച്ചാണ് എത്തിയത്. കടയുടമകള്‍ താമരശ്ശേരി പോലീസില്‍ പരാതി നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →