സ്വാതന്ത്ര്യദിനത്തിൽ ഒരു ലഡു കുറഞ്ഞുപോയതിൽ പരാതിയുമായി യുവാവ്.

ഇന്ദോര്‍: സ്വാതന്ത്ര്യദിനത്തില്‍ രണ്ട് ലഡുവിന് പകരം തനിക്ക് കിട്ടിയത് ഒരു ലഡു മാത്രമാണെന്ന പരാതിയുമായി യുവാവ് .മധ്യപ്രദേശ് സ്വദേശിയായ കമലേഷ് കുശ്വാഹയാണ് മുഖ്യമന്ത്രി മോഹന്‍ യാദവിന്റെ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് രണ്ട് ലഡു കിട്ടിയില്ലെന്ന വിചിത്ര പരാതി ഉന്നയിച്ചത്
​ഗ്രാ മ സര്‍പഞ്ചിനും സെക്രട്ടറിക്കും എതിരെയാണ് ഇദ്ദേഹം പരാതിപ്പെട്ടത്

ഓഗസ്റ്റ് 15-ന് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ഭിന്ദ് ജില്ലയിലെ നൗധ ഗ്രാമത്തില്‍ മധുരം വിതരണം ചെയ്തിരുന്നു. കമലേഷ് കുശ്വാഹ ഇവിടെയാണ് താമസിക്കുന്നത്. എന്നാല്‍ സാധാരണ ലഭിക്കാറുള്ള രണ്ട് ലഡുവിന് പകരം ഒരു ലഡു മാത്രമാണ് അന്ന് തനിക്ക് ലഭിച്ചതെന്നായിരുന്നു കമലേഷിന്റെ പരാതി. കമലേഷിന്റെ പരാതി ഫലം കണ്ടു. അധികാരികള്‍ ഉടനടി നടപടി സ്വീകരിച്ചു. വിഷയം ഗൗരവമായി എടുത്ത്, വിതരണത്തിനായി ഒരു കിലോ ലഡു വാങ്ങാൻ അധികൃതര്‍ തീരുമാനിച്ചു. എന്നാല്‍ ഈ വാഗ്ദാനം കമലേഷ് നിരസിച്ചു.

കമലേഷ് ഒരു സ്ഥിരം പരാതിക്കാരനാണെന്നാണ് പഞ്ചായത്ത് സെക്രട്ടറി

അതേസമയം, കമലേഷ് ഒരു സ്ഥിരം പരാതിക്കാരനാണെന്നാണ് പഞ്ചായത്ത് സെക്രട്ടറി രവീന്ദ്ര ശ്രീവാസ്തവ പറയുന്നത്. റോഡുകളുടെയും അഴുക്കുചാലുകളുടെയും കാര്യമടക്കം നൂറിലേറെ പരാതികളാണ് ഇയാള്‍ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് ഉന്നയിച്ചിട്ടുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →