പത്തനംതിട്ട | അടൂരിൽ ആർ എസ് എസ് നേതാവ് ജിതിൻ ചന്ദ്രൻ കഞ്ചാവുമായി എക്സൈസ് പിടിയിലായി. ഏനാദിമംഗലം പഞ്ചായത്തിലെ ഇളമണ്ണൂർ ഹൈസ്കൂൾ ജംഗ്ഷനിലെ ഫ്ലാറ്റിൽ വെച്ച് വിൽപ്പനക്കെത്തിച്ച കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്. എൻ ഡി പി എസ് ആക്ട് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തു.
ഏറെനാളായി പ്രതി എക്സൈസ് നിരീക്ഷണത്തില്‍ ആയിരുന്നു. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ജിതിന് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരെ പറ്റിയും എക്സൈസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
