ദമാം | സഊദി അറേബ്യയിലെ ദമാം അല്‍ ഒറൂബയില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്നു. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ സാന്നിധ്യത്തില്‍ വെസ്റ്റ് ദമാം മുന്‍സിപ്പാലിറ്റി മേധാവി എന്‍ജിനീയര്‍ ഫായിസ് അല്‍ അസ്മാരി, അല്‍ബീര്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍ജിനീയര്‍ ഇബ്‌റാഹീം അബു അബ്ഹ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു.
കൂടുതല്‍ സ്റ്റോറുകള്‍ സഊദി അറേബ്യയില്‍ തുറക്കും
സഊദി അറേബ്യയുടെ വിഷന്‍ 2030ന് കരുത്തേകുന്നതാണ് ലുലുവിന്റെ സാന്നിധ്യമെന്നും മികച്ച തൊഴിലവസരവും പ്രാദേശിക വികസനവുമാണ്… യാഥാര്‍ഥ്യമാകുന്നതെന്നും യൂസഫലി പറഞ്ഞു. കൂടുതല്‍ സ്റ്റോറുകള്‍ സഊദി അറേബ്യയില്‍ തുറക്കുമെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ അറിയിച്ചു.
