കോഴിക്കോട് | ലോക സമാധാനം പുനഃസ്ഥാപിക്കാന്‍ യുദ്ധം അവസാനിക്കേണ്ടത് അനിവാര്യമാണെന്നും ഐക്യരാഷ്ട്രസഭ ഇക്കാര്യത്തില്‍ ഉണര്‍ന്നുപ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മര്‍കസില്‍ നടന്ന മുശാവറ യോഗമാണ് യുദ്ധവ്യാപനത്തിനെതിരെ പ്രമേയം അവതരിപ്പിച്ചത്.,
നെതന്യാഹു ഭരണകൂടം ആധുനിക സമൂഹത്തിന് നാണക്കേടാണ്.
മുസ്‌ലിം രാജ്യങ്ങളെ അസ്ഥിരമാക്കാനും ജനജീവിതം ദുസ്സഹമാക്കാനുമുള്ള സയണിസ്റ്റ് അജന്‍ഡ നിലവിലെ കടന്നുകയറ്റത്തിന് പിന്നിലുണ്ട്. പ്രകോപനമില്ലാതെ ആരംഭിച്ച അക്രമം അന്താരാഷ്ട്ര ഉടമ്പടികള്‍ക്കും മാനവികതക്കും എതിരാണ്.ഗസ്സയിലെ ഭക്ഷണ വിതരണ കേന്ദ്രത്തിലടക്കം വെടിവെപ്പ് നടത്തുന്ന ചോരക്കൊതിയന്മാരായ നെതന്യാഹു ഭരണകൂടം ആധുനിക സമൂഹത്തിന് നാണക്കേടാണ്. യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ പറയുന്നത്. ലോകമെങ്ങുമുള്ള സാധാരണക്കാരാണ് യുദ്ധങ്ങളില്‍ ആത്യന്തികമായി ബലിയാടുകളാകുന്നത്.
പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യ പ്രത്യേക പരിഗണന നല്‍കണം
.നിഷ്പക്ഷമായ മധ്യസ്ഥ- നയതന്ത്ര ശ്രമങ്ങളിലൂടെ യുദ്ധം അടിയന്തരമായി അവസാനിപ്പിക്കാന്‍ യു എന്‍ മുന്നോട്ടുവരണമെന്നും പ്രമേയത്തില്‍ പറഞ്ഞു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ജോലി ചെയ്യുന്ന പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കുന്നതിന് ഇന്ത്യ പ്രത്യേക പരിഗണന നല്‍കണമെന്നും മുശാവറ യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുശാവറ യോഗം ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. .
