കുവൈത്തിലെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ തീപ്പിടുത്തത്തിൽ അഞ്ചു മരണം

കുവൈത്ത് സിറ്റി | കുവൈത്തിലെ അൽ-റെഗ്ഗായിൽ ഇന്ന് (01.06.2025)പുലർച്ചെ ഒരു അപ്പാർട്ട്മെൻ്റിലുണ്ടായ തീപ്പിടുത്തത്തിൽ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. റിപ്പോർട്ടുകൾ അനുസരിച്ച്, ബിൽഡിങ്ങിലെ ഒരു അപ്പാർട്ട്മെൻ്റിൽ നിന്നാണ് തീ പടർന്നത്. പെട്ടെന്ന് അടുത്തുള്ള മറ്റൊന്നിലേക്കും വ്യാപിക്കുകയായിരുന്നു.ഷുവൈഖ് ഇൻഡസ്ട്രിയൽ, അർദിയ സെൻ്ററുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.

കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.

മരണപ്പെട്ടവരെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.കൂടുതൽ അന്വേഷണത്തിനായി സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. കെട്ടിട ഉടമകളും മറ്റ് അധികൃതരും സുരക്ഷാ, അഗ്നിശമന പ്രതിരോധ നിയമങ്ങൾ പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെൻ്റ് അഭ്യർത്ഥിച്ചു. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →