മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് ജൂലൈ ഒമ്പതിലേക്ക് മാറ്റി

തിരുവനന്തപുരം | ട്രേഡ് യൂണിയനുകള്‍ മെയ് 20-ന് നടത്താനിരുന്ന അഖിലേന്ത്യാ പണിമുടക്ക് മാറ്റി. ജൂലൈ ഒമ്പതിലേക്കാണ് പണിമുടക്ക് മാറ്റിയത്. മെയ് 15 ന് ചേര്‍ന്ന സംയുക്ത ട്രേഡ് യൂണിയനുകളുടെ അഖിലേന്ത്യാ കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. മെയ് 20ന് പ്രാദേശികാടിസ്ഥാനത്തില്‍ പ്രതിഷേധ ദിനം ആചരിക്കാനും യോഗം തീരുമാനിച്ചു.

17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്കിന് ആഹ്വാനം

എല്ലാ വിഭാഗം തൊഴിലാളികള്‍ക്കും തുല്യമായ ജോലിക്ക് തുല്യമായ വേതനം, ഇ പി എഫ് പെന്‍ഷന്‍ കുറഞ്ഞത് 9,000 രൂപയാക്കുക തുടങ്ങി 17 ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ട്രേഡ് യൂണിയനുകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്. .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →