ന്യൂഡല്‍ഹി: പാകിസ്താനിലേക്കുള്ള ജലം തടഞ്ഞാല്‍ നദികളിലൂടെ രക്തമൊഴുകുമെന്ന പ്രസ്താവനയില്‍ പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി ചെയര്‍മാനും പാകിസ്താൻ മുന്‍ വിദേശകാര്യമന്ത്രിയുമായ ബിലാവല്‍ ഭൂട്ടോ സര്‍ദാരിയ്‌ക്കെതിരേ കേന്ദ്ര ജലവിഭവ വകുപ്പുമന്ത്രി സി.ആര്‍. പാട്ടീല്‍. പാകിസ്താനിലെ സിന്ധ് പ്രവിശ്യയിലെ സുക്കൂറില്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്യവേ ആയിരുന്നു ബിലാവലിന്റെ വിവാദ പരാമര്‍ശം.
അല്‍പം ധൈര്യമുണ്ടെങ്കില്‍ ഇവിടേക്ക് വരൂ
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സിന്ധുനദീജലക്കരാര്‍ ഇന്ത്യ മരവിപ്പിച്ചത്. ധൈര്യമുണ്ടെങ്കില്‍ ഇന്ത്യയിലേക്ക് വരാന്‍ ബിലാവലിനെ പാട്ടീല്‍ വെല്ലുവിളിച്ചു. ഗുജറാത്തിലെ സൂറത്തില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.ഞാന്‍ അദ്ദേഹത്തോട് പറയുകയാണ്, സഹോദരാ, നിങ്ങള്‍ക്ക് അല്‍പം ധൈര്യമുണ്ടെങ്കില്‍ ഇവിടേക്ക് വരൂ. ഇത്തരം വീമ്പിളക്കല്‍ കേട്ട് ആശങ്കപ്പെടാതെ ജലം സംരക്ഷിക്കേണ്ടതിന്റെ ഉത്തരാവാദിത്വം നമുക്കാണ്’, പാട്ടീല്‍ കൂട്ടിച്ചേര്‍ത്തു.
.
