കൊച്ചി: പത്തനംതിട്ട ഇലന്തൂർ നരബലിക്കേസില്‍ പ്രതിഭാഗത്തിന്റെ ഹർജി എട്ടിന് പരിഗണിക്കാനായി എറണാകുളം ജില്ലാ സെഷൻസ് കോടതി മാറ്റി. തമിഴ്‌നാട്ടുകാരി പത്മയെ കൊന്നകേസിലെ ഹർജിയാണ് മാറ്റിയത്. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഷാഫി ഒന്നാംപ്രതിയും ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട കടകംപിള്ളില്‍ ഭഗവല്‍സിംഗ്, ഭാര്യ ലൈല എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്.
അപൂർവങ്ങളില്‍ അപൂർവമായ കേസ്
2023 ജനുവരിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 166 സാക്ഷികളും 147 തെളിവുകളും 307 രേഖകളും അടങ്ങിയ 1600 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചിട്ടുളളത്. കേസ് അപൂർവങ്ങളില്‍ അപൂർവമാണെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
2022 സെപ്തംബർ 16നാണ് പത്മയെ ഇലന്തൂരില്‍ എത്തിച്ച് കൊലപ്പെടുത്തിയത്. അതിക്രൂരമായി കൊന്നശേഷം 56 കഷണങ്ങളാക്കി ഭഗവല്‍സിംഗിന്റെ ഇലന്തൂരിലെ പുരയിടത്തില്‍ കുഴിച്ചിടുകയായിരുന്നു. ഒക്ടോബർ 11ന് മൂന്ന് പ്രതികളുടെയും അറസ്റ്റ് രേഖപ്പെടുത്തി. കാലടിയില്‍ താമസിച്ചിരുന്ന ഇടുക്കി സ്വദേശി റോസിലി കൊലക്കേസിലെ വിചാരണയും ഉടൻ ആരംഭിക്കും. റോസിലിയുടെ അസ്ഥികൂടമാണ് ലഭിച്ചത്