ഇസ്‌റായേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കും : ഇസ്‌റായേല്‍ പ്രതിരോധമന്ത്രി കാറ്റ്‌സ്

ഗസ്സ | ഗസ്സയില്‍ ഇസ്‌റായേല്‍ സൈന്യം കരയാക്രമണം വ്യാപിപ്പിക്കാന്‍ പോകുന്നുവെന്ന് ഇസ്‌റായേല്‍ പ്രതിരോധമന്ത്രി കാറ്റ്‌സ്. ഗസ്സയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പിടിച്ചെടുത്ത് ​ഗാസ മുനമ്പിലെ ബഫര്‍ സോണ്‍ എന്ന് വിളിക്കപ്പെടുന്ന പ്രദേശത്തോട് കൂട്ടിച്ചേര്‍ക്കുകയാണ് ലക്ഷ്യമെന്ന് കാറ്റ്‌സ് തന്റെ പ്രസ്താവനയില്‍ പറയുന്നു. .എന്നാല്‍ എത്ര ഭൂമിയാണ് പിടിച്ചെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്ന് കാറ്റ്‌സ് പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ല.

ഇസ്‌റായേല്‍ ആക്രമണത്തില്‍ 50,399 ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

ഇസ്‌റായേല്‍ നടത്തുന്ന ആക്രമണത്തില്‍ 50,399 ആളുകള്‍ ഇതുവരെ കൊല്ലപ്പെട്ടതായും 114,583 പേര്‍ക്ക് പരുക്കേറ്റതായുമാണ് ഗസ്സയിലെ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →