സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന പടക്കങ്ങള്‍ പിടികൂടി

സുല്‍ത്താന്‍ ബത്തേരി \ വയനാട്ടില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ കൊണ്ടുവന്ന പടക്കങ്ങള്‍ പിടികൂടി. ഓണ്‍ലൈന്‍ വഴി എത്തിച്ച പടക്കങ്ങള്‍ വയനാട് സുല്‍ത്താന്‍ബത്തേരിയിലേക്ക് കൊണ്ടുവരവെയാണ്് പിടികൂടിയത്. 72 ബോക്‌സുകളിലായി 1589 കിലോ പടക്കമാണ് പോലീസ് കണ്ടെടുത്തത് .

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത പടക്കങ്ങള്‍ വാഹനത്തില്‍ എത്തിക്കുകയായിരുന്നു. വാഹനത്തില്‍ ഉണ്ടായിരുന്ന തമിഴ്‌നാട് സ്വദേശികളായ കതിര്‍വേല്‍, വൈരവന്‍ എന്നിവര്‍ പിടിയിലായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →