അമ്പത്തിയൊൻപതാമതു ജ്ഞാനപീഠ പുരസ്കാരം വിനോദ് കുമാർ ശുക്ലയ്ക്ക്

ഡല്‍ഹി: അമ്പത്തിയൊൻപതാമതു ജ്ഞാനപീഠ പുരസ്കാരം പ്രമുഖ ഹിന്ദി ചെറുകഥാകൃത്തും കവിയുമായ വിനോദ് കുമാർ ശുക്ലയ്ക്ക്.പതിനൊന്നു ലക്ഷം രൂപയും സരത്വതീദേവിയുടെ വെങ്കലശില്പവും അടങ്ങുന്ന പുരസ്കാരം നേടുന്ന പന്ത്രണ്ടാമത്തെ ഹിന്ദി എഴുത്തുകാരനാണ് ശുക്ല. ചെറുകഥാകൃത്തും ജ്ഞാനപീഠം ജേതാവുമായ പ്രതിഭ റേയുടെ അധ്യക്ഷതയിലുള്ള സമിതിയാണു ജേതാവിനെ തെരഞ്ഞെടുത്തത്. 88കാരനായ ശുക്ലയിലൂടെ രാജ്യത്തെ ഏറ്റവും വലിയ സാഹിത്യപുരസ്കാരത്തിന് ഛത്തീ സ്ഗഡും ആദ്യമായി അർഹമായി.

1999ല്‍ സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

വലിയ ബഹുമതിയാണി തെന്നും ജ്ഞാനപീഠം ലഭിക്കുമെന്ന പ്രതീക്ഷയേ ഇല്ലായിരുന്നുവെന്നും ശുക്ല പ്രതികരിച്ചു. ഇപ്പോഴും എഴുത്തില്‍ ശ്രദ്ധിക്കുന്നുണ്ട്, പ്രത്യേകിച്ചും കുട്ടികള്‍ക്കായുള്ള രചനകളില്‍. ഭാഷാപരമായ വ്യതിരിക്തതയും വൈകാരികമായ ആഴവും പുലർത്തുന്ന രചനകളിലൂടെ ശ്രദ്ധേയനായ വിനോദ് കുമാർ ശുക്ലയ്ക്ക് “ദീവാർ മേ ഏക് ഖിർക്കീ രഹതി ഥീ’എന്ന കൃതിയിലൂടെ 1999ല്‍ സാഹിത്യഅക്കാദമി പുരസ്കാരം ലഭിച്ചിരുന്നു.

കവിതാ സമാഹാരവും നിരൂപകപ്രശംസ ഏറ്റുവാങ്ങി.

നൗകർ കി കാമീസ് (1979) എന്ന പേരിലുള്ള നോവലാണ് മറ്റൊരു ശ്രദ്ധേയ രചന. ഇതുപിന്നീട് മണി കൗള്‍ സിനിമയാക്കി. 1992ല്‍ പുറത്തിറങ്ങിയ സബ് കുച്ച്‌ ഹോന ബച്ചാ രഹേഗ എന്ന കവിതാ സമാഹാരവും നിരൂപകപ്രശംസ ഏറ്റുവാങ്ങി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →