ഡല്‍ഹി: രാജ്യത്തെ എം.എല്‍.എമാരുടെ ആസ്തി വെളിപ്പെടുത്തി അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) തയ്യാറാക്കിയ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സമ്പന്നനായ എം.എല്‍.എ മഹാരാഷ്ട്രയിലെ മുംബയിലെ ഘട്കോപ്പർ ഈസ്റ്റ് എം.എല്‍.എയും ബി.ജെ.പി നേതാവുമായ പരാഗ് ഷാ ആണ്. പരാഗ് ഷായുടെ ആസ്തി 3400 കോടി രൂപയാണ്.
ഏറ്റവും ‘ദരിദ്ര’ എം.എല്‍.എയും ബി.ജെ.പിയില്‍ നിന്ന്
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാൻ എ.എല്‍.എമാർ സമർപ്പിച്ച സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. . ഏറ്റവും ‘ദരിദ്ര’ എം.എല്‍.എയും ബി.ജെ.പിയില്‍ നിന്നാണ്. 1700 രൂപ മാത്രം വരുമാനമുള്ള ബംഗാളില്‍ നിന്നുള്ള നിർമ്മല്‍ കുമാർ ധാരയാണ് ആ നിയമസഭാംഗം.28 സംസ്ഥാനങ്ങളിലെയും മൂന്നു കേന്ദ്ര ഭരണപ്രദേശങ്ങളിലെയും 4092 എം.എല്‍.എമാർ സമർപ്പിച്ച സത്യവാങ്മൂലമാണ് എ.ഡി.ആർ പഠനവിധേയമാക്കിയത്.
പട്ടികയിയിൽ വരുന്ന മറ്റുള്ളവർ.
പട്ടികയില്‍ പരാഗ് ഷാ കഴിഞ്ഞാല്‍ രണ്ടാമതെത്തിയത് കർണാടക മുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ. ശിവകുമാർ ആണ്. 1413 കോടിയാണ് കനകപുര മണ്ഡലത്തിലെ എം.എല്‍.എയായ ശിവകുമാറിന്റെ ആസ്തി. കർണാടകയിലെ സ്വതന്ത്ര എം.എല്‍.എ കെ.എച്ച്. പുട്ടസ്വാമി ഗൗഡ (1267 കോടി), കോണ്‍ഗ്രസ് എം.എല്‍.എ പ്രിയാകൃഷ്ണ ( 1156 കോടി) എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. ആന്ധ്ര മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു (931 കോടി), വൈ.എസ് , ജഗൻമോഹൻ റെഡ്ഡി (757 കോടി), ടി.ഡി.പി എം.എല്‍.എമാരായ പി. നാരായണ (824 കോടി), പി. പ്രശാന്തി റെഡ്ഡി (716 കോടി) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവർ.
പാലാ എം.എല്‍.എ മാണി സി. കാപ്പന്റെ ആസ്തി 27.93 കോടിയാണ് .
കേരളത്തിലാകട്ടെ മുൻ എം.എല്‍.എ പി.വി. അൻവറാണ് ഏറ്റവും സമ്പന്നൻ. രാജിവയ്ക്കുന്നതിന് മുമ്പ്തയ്യാറാക്കിയതിനാല്‍ ആണ് അൻവറും പട്ടികയില്‍ ഉള്‍പ്പെട്ടത്. പട്ടികയില്‍ 208ാം സ്ഥാനത്താണ് അൻവർ. 64.14 കോടി രൂപയാണ് അൻവറിന്റെ ആസ്തി. നിലവിലെ എം.എല്‍.എമാരില്‍ പാലാ എം.എല്‍.എ മാണി സി. കാപ്പനാണ് മുന്നില്‍. 27.93 കോടിയാണ് കാപ്പന്റെ ആസ്തി. കൊല്ലം എം.എല്‍.എ എം. മുകേഷാണ് സമ്പന്നരില്‍ കേരളത്തില്‍ മൂന്നാം സ്ഥാനത്ത്