ആറ്റിങ്ങൽ :സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പനയ്ക്കായി കഞ്ചാവും മയക്കുമരുന്നു ഗുളികകളും എംഡിഎംഎയും കൊണ്ടുവന്ന യുവാവിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു .ആറ്റിങ്ങലിലെ തോട്ടവാരം ബൈപ്പാസിൽ നിന്നാണ് ഇയാളെ പിടികൂടിയത്. തിരുവനന്തപുരവും കൊല്ലവും ജില്ലകളിലെ വിദ്യാർത്ഥികൾക്ക് ഇയാൾ മയക്കുമരുന്നുകൾ വിതരണം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.
ഇലക്ട്രോണിക് ത്രാസും പൊലീസ് പിടിച്ചെടുത്തു.
പാരിപ്പള്ളി ഇളംകുളം സ്വദേശിയായ റോളക്സ് പുലി എന്ന അംബേദ്കർ (27) ആണ് പിടിയിലായത്.ആറ്റിങ്ങലിൽ വിതരണം ചെയ്യാനായി കൊണ്ടുവന്ന 75 ഓളം മയക്കുമരുന്നു ഗുളികകളും 6.1 ഗ്രാം മെത്താംഫിറ്റമിൻ, 23 ഗ്രാം കഞ്ചാവ് എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. മയക്കുമരുന്നു തൂക്കുന്നതിനുള്ള ഇലക്ട്രോണിക് ത്രാസും പൊലീസ് പിടിച്ചെടുത്തു.
ഇയാളുടെ പേരിൽ നിരവധി ലഹരിമരുന്ന് കടത്ത് കേസുകൾ നിലവിലുണ്ട്. .
. 2018ൽ ആറ്റിങ്ങലിൽ സജു എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസുള്‍പ്പെടെ അയിരൂർ, പാരിപ്പള്ളി, വർക്കല, പള്ളിക്കൽ സ്റ്റേഷനുകളിലും ഇയാളുടെ പേരിൽ നിരവധി ലഹരിമരുന്ന് കടത്ത് കേസുകൾ നിലവിലുണ്ട്. .
