വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഏപ്രിൽ 5 വരെയുളള സമയങ്ങളിൽ 34 കപ്പലുകൾ എത്തും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ഒരു ദിവസം എട്ടു കപ്പലുകൾ എത്തുന്നതായി റിപ്പോർട്ട് . നാളെ (ഫെബ്രുവരി 27) വിഴിഞ്ഞത്തിൽ 7 കപ്പലുകളും ഇന്ന് (26 ന്) 3 കപ്പലുകളും ബർത്ത് ചെയ്യുന്നതിനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിലാണ് സംഭവം. ഇന്ന് പുലർച്ചെ 5 മുതൽ വ്യത്യസ്ത സമയങ്ങളിൽ കപ്പലുകൾ എത്താനിരിക്കുകയാണ്. നാളെ (ഫെബ്രുവരി 27) 7 കപ്പലുകൾ എത്തും. മാർച്ച് 1ന് 5 കപ്പലുകളും എത്തും. ഏപ്രിൽ 5 വരെ മൊത്തം 34 കപ്പലുകൾ എത്താനാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

ഒരേസമയം രണ്ട് കപ്പലുകൾ ബർത്ത് ചെയ്ത് ചരക്ക് നീക്കം നടത്തും.

പുലർച്ചെ 5ന് എം.എസ്.സി വിൻഡ് II കപ്പലാണ് ആദ്യം ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. തുടർന്ന് രാവിലെ 8ന് എം.എസ്.സി സൃഷ്ടി, 12ന് എം.എസ്.സി മാനസ എഫ്, എം.എസ്.സി ദിയ, 12.30ന് എം.എസ്.സി യൂണിറ്റി VI, 1.30ന് എം.എസ്.സി എം വൈ.ഡി ഹാങ് ഷോയു, വൈകിട്ട് 7ന് എം.എസ്.സി റോബർട്ട് V എന്നിങ്ങനെ മറ്റ് കപ്പലുകൾ പുറംകടലിൽ നങ്കൂരമിടും. ഒരേസമയം രണ്ട് കപ്പലുകൾ ബർത്ത് ചെയ്ത് ചരക്ക് നീക്കം നടത്തും.
.ചരക്ക് നീക്കത്തിന്റെ വേഗത അനുസരിച്ച് കപ്പലുകളുടെ ബർത്ത് സമയക്രമത്തിൽ മാറ്റം വരാനിടയുണ്ടെന്ന് തുറമുഖ അധികൃതർ അറിയിച്ചു. അതുവരെ മറ്റു കപ്പലുകൾ പുറംകടലിൽ കാത്തുകിടക്കും

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →