മുളന്തുരുത്തി : മത്സ്യവില്പനക്കാരിയുടെ പാത്രവും ത്രാസും അടക്കം വലിച്ചെറിയുകയും അസഭ്യവർഷം നടത്തുകയും ചെയ്ത മദ്യപാനിയെ. പൊലീസ് പിടികൂടി. തലേദിവസം നല്‍കിയ മീൻ മോശമാണെന്നാരോപിച്ചാണ് ഇയാൾ മത്സ്യവില്പനക്കാരിയോട് അപമര്യാദയായി പെരുമാറിയത്.
.ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ആളുകൾ നോക്കി നിൽക്കെ മുളന്തുരുത്തി ചോറ്റാനിക്കര റോഡിലാണ് സംഭവം നടന്നത്.
പാത്രങ്ങളും ത്രാസും വലിച്ചെറിയുകയും ചെയ്തു.
മുളന്തുരുത്തി ആവിപറമ്പിൽ താമസിക്കുന്ന എ.വി സാബു (62) ആണ് മത്സ്യവില്പനക്കാരിയായ ഉദയംപേരൂർ സ്വദേശിനി ആനന്ദവല്ലിയോട് അപമര്യാദയായി പെരുമാറിയത്. ശബ്ദം ഉയർത്തി സംസാരിക്കുകയും പാത്രങ്ങളും ത്രാസും വലിച്ചെറിയുകയും ചെയ്തു.
പതിനായിരം രൂപ നഷ്ടപരിഹാരമായി ആനന്ദവല്ലിക്ക് നല്‍കി
.
സംഭവത്തെക്കുറിച്ചറിയിച്ചെത്തിയ മുളന്തുരുത്തി എസ്.ഐ സുരേഷിനോട് ആനന്ദവല്ലി സങ്കടത്തോടെ വിവരം വിവരിച്ചു. പൊലീസ് സാബുവിനെ ഉടൻ പിടികൂടി കേസെടുത്തു. അതോടൊപ്പം, അന്നത്തെ ദിവസം കച്ചവടം മുടങ്ങിയതിനായി പതിനായിരം രൂപ നഷ്ടപരിഹാരമായി ആനന്ദവല്ലിക്ക് നല്‍കി
.
.
