കോഴിക്കോട് മൊബൈൽ ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ. നാട്ടുകാരും പോലീസും തമ്മിൽ സംഘർഷം. ഒരാൾ ആശുപത്രിയിൽ

കോഴിക്കോട് : കോഴിക്കോട് പേരാമ്പ്ര ചാലിക്കരയിൽ മൊബൈൽ ടവർ നിർമ്മിക്കുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധമുയർത്തി. കോടതി ഉത്തരവനുസരിച്ച് പോലീസ് സംരക്ഷണയിൽ എത്തിയ പണിക്കാരും നാട്ടുകാരും ഏറ്റുമുട്ടി. 11-02- 2025 ചൊവ്വാഴ്ചയാണ് സംഭവം.
സ്ത്രീകളെ അടക്കമുള്ള നാട്ടുകാർ തൊഴിലാളികളെ തടഞ്ഞു. പോലീസുകാർ ബലം പ്രയോഗിച്ച് തടഞ്ഞതോടെ നാട്ടുകാരിൽ ഒരാൾ പെട്രോൾ ഒഴിച്ച് കത്തിക്കാൻ ശ്രമിച്ചു. ചാലിൽ രവീന്ദ്രൻ എന്നയാളാണ് പെട്രോൾ ശരീരത്തിൽ വച്ച് കത്തിക്കാൻ ശ്രമിച്ചത്. കയ്യിൽ നിന്ന് കുപ്പി പിടിച്ചു മാറ്റുന്നതിനിടയിൽ പേരാമ്പ്ര സി ഐ ജംഷീദിന്റെ കണ്ണിൽ പെട്രോൾ വീണ് പരിക്കേറ്റു. ബഹളത്തിനിടയിൽ രവീന്ദ്രൻ കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് മാറ്റി. പ്രതിഷേധിച്ച് 10 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →