മൂന്നുവർഷം മുമ്പ് കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നും വീണു മരിച്ച കുട്ടിയുടെ മരണത്തിൽ ദുരൂഹത. പുനരന്വേഷണം ആരംഭിച്ചു.

കൊച്ചി: മൂന്നുകൊല്ലം മുമ്പ് കെട്ടിടത്തിന്റെമുകളിൽ നിന്ന് വീണ് മരിച്ച കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിലെ ഐറിൻ റോയുടെ മരണത്തിലാണ് പോലീസിന്റെ പുനരന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ പിതാവ് ചാലക്കുടി സ്വദേശിയുടെ റോയി പോലീസ് കമ്മീഷണർക്ക് കൊടുത്ത പരാതിയിൽ മേലാണ് അന്വേഷണം ആരംഭിച്ചത്. പെൺകുട്ടിയുടെ ബന്ധുവായ യുവതിക്ക് പങ്കുണ്ട് എന്നാണ് റോയി ആരോപിക്കുന്നത്.


2021 ഓഗസ്റ്റ് മാസത്തിൽ സഹോദരനോടൊപ്പം ടെറസിൽ നടക്കുന്നതിനിടെ കാൽവഴുതി വീണു എന്നായിരുന്നു പോലീസ് നിഗമനം. ബന്ധുവായ പെൺകുട്ടി തർക്കത്തിനിടയിൽ മകളെ തള്ളിയിട്ടതാണ് എന്നാണ് പിതാവ് ആരോപിക്കുന്നത്.


മകളുടെ മരണശേഷം ബന്ധുവായ പെൺകുട്ടിയുടെ സ്വഭാവത്തിൽ മാറ്റം ഉണ്ടായിരുന്നു എന്നും നല്ല ശമ്പളമുള്ള ജോലി ഉണ്ടായിരുന്നിട്ടും ജോലി ഉപേക്ഷിച്ച വിദേശത്ത് പോയി എന്നും പരാതിയിൽ പറയുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →