ബെംഗളൂരു വിമാനത്താവളത്തില്‍ ഫെബ്രുവരി 5 മുതല്‍ 14 വരെ വ്യോമ ഗതാഗതത്തില്‍ നിയന്ത്രണം

ബംഗളൂരു: ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള വ്യോമ ഗതാഗതത്തില്‍ ഫെബ്രുവരി 5 മുതല്‍ 14 വരെ നിയന്ത്രണം.ബെംഗളൂരുവില്‍ നടക്കുന്ന പ്രതിരോധ വകുപ്പിന്റെ എയ്റോ ഇന്ത്യ എയർ ഷോയുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം. ഈ ദിവസങ്ങളില്‍ നിശ്ചിത സമയത്തേക്ക് വിമാനത്താവളം അടച്ചിടും.

സർവീസ് കാര്യത്തില്‍ വരുന്ന പുനഃക്രമീകരണം ശ്രദ്ധിക്കണം

ബെംഗളൂരു വിമാനത്താവളം വഴി യാത്ര ചെയ്യുന്നവർ വിമാനങ്ങളുടെ സർവീസ് കാര്യത്തില്‍ വരുന്ന പുനഃക്രമീകരണം ശ്രദ്ധിക്കണമെന്നും സമയക്രമം പാലിച്ച്‌ വിമാനത്താവളത്തില്‍ എത്തിച്ചേരണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →