.കൊച്ചി: ഉത്സവങ്ങള്‍ക്കായി ബസുകള്‍ കൊണ്ടുപോയതോടെ ജനുവരി 14 ന് ജില്ലയുടെ കിഴക്കൻ മേഖലകളിലേക്കുള്ള നൂറ് കണക്കിന് സ്ഥിരം യാത്രക്കാർ വലഞ്ഞു.കുമളി, കട്ടപ്പന ഭാഗത്തേക്കുള്ള ബസുകളും ഇല്ലാതിരുന്നതോടെ കോതമംഗലം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലേക്കുള്ള സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ് 5.45 മുതല്‍ എട്ടുവരെ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡില്‍ കുടുങ്ങിയത്.
തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്ന് ജീവനക്കാർ
ഇതിനിടെ 6.20ന് പുറപ്പെടണ്ട ബസിന്റെ സെന്റർ ബോള്‍ട്ട് ഒടിഞ്ഞത് ഇരട്ടിപ്പണിയായി. ഏഴുമണിക്ക് മറ്റൊരു ഡിപ്പോയില്‍നിന്ന് എറണാകുളത്തെത്തി സർവീസ് തുടരേണ്ട ബസും എത്താതിരുന്നതോടെ യാത്രക്കാർ പ്രതിഷേധിച്ചു. തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളില്ലെന്ന് പറഞ്ഞ് ജീവനക്കാർ കൈമലർത്തി