തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയ തിരൂർ സതീശന്റെ പുറകില്‍ താനാണെന്ന ആരോപണം ഉന്നയിച്ച സ്വകാര്യ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. തനിക്കെതിരെ ആന്റോ ഉയർത്തിയ ആരോപണങ്ങളില്‍ തെളിവ് ഹാജരാക്കാനും ശോഭ സുരേന്ദ്രൻ വെല്ലുവിളിച്ചു. ആന്റോ അഗസ്റ്റിന്റെ വീട്ടില്‍ താൻ എത്തിയതിന്റെ ഒരു ഫോട്ടോയെങ്കിലും പൊതുജനങ്ങള്‍ക്ക് മുന്നിലെത്തിക്കാനും ശോഭ ആവശ്യപ്പെട്ടു.
ഞാൻ ആന്റോ അഗസ്റ്റിനെ വിളിച്ച നമ്പർ, തീയതി, സമയം ഇവ ജനങ്ങളുടെ മുന്നില്‍വയ്ക്കണം.
“എന്നെ എന്തുകൊണ്ട് നിങ്ങള്‍ വിളിക്കുന്നില്ല, പ്രമോട്ട് ചെയ്യുന്നില്ല എന്ന് ചോദിച്ച് ഞാൻ ആന്റോ അഗസ്റ്റിനെ വിളിച്ചിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്. ഞാൻ ആന്റോ അഗസ്റ്റിനെ വിളിച്ച നമ്പർ, തീയതി, സമയം ഇവ ജനങ്ങളുടെ മുന്നില്‍വയ്ക്കണം. ശോഭ സുരേന്ദ്രൻ ഇപ്പോള്‍ ഐടിസി ഗ്രാൻഡ് ചോളയിലൊക്കെയാണ് താമസം. താമസിക്കാനുള്ള ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തുകൊടുത്തിരുന്നത് ആന്റോ അഗസ്റ്റിൻ ആണെന്നാണ് പറഞ്ഞത്. ഏതെങ്കിലും ഒരു മുറി ഇന്ത്യയില്‍ ഏതെങ്കിലും ഒരു ഹോട്ടലില്‍ ആന്റോ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ കേരളത്തിലെ ജനങ്ങളുടെ മുന്നില്‍വയ്ക്കാൻ തയ്യാറകണം”.-ശോഭ പറഞ്ഞു
