തിരുവനന്തപുരം : മന്ത്രിയാകാൻ എം എല്‍ എമാര്‍ക്ക് പണം വാഗ്ദാനം ചെയ്തെന്ന ആരോപണം നിഷേധിച്ച് തോമസ് കെ തോമസ് എം എല്‍ എ. ആരോപണം സമഗ്രമായി അന്വേഷിക്കണമെന്നും ഒക്ടോബർ 25 ന് 3 മണിക്ക് കാര്യങ്ങള്‍ വെളിപ്പെടുത്തുമെന്നും എം എല്‍ എ പറഞ്ഞു.
.ശരത് പവാറിന്റെ കൂടെ നില്‍ക്കുന്ന എംഎല്‍എയാണ് താൻ, അജിത്ത് പവാറുമായി യാതൊരു ബന്ധവുമില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നൂറുകോടി ആരോപണം അവിശ്വസനീയം.
.എംഎല്‍എമാരായ തങ്ങളെ വേണമെന്ന് അജിത്ത് പവാർ ആവശ്യപ്പെട്ടിട്ടില്ല. കോഴ ആരോപണത്തെ സംബന്ധിച്ച് അന്വേഷണം വേണം. നൂറുകോടി ആരോപണം അവിശ്വസനീയം. ലോബിയില്‍ വച്ച് ഇക്കാര്യം സംസാരിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതം. മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിട്ടുണ്ട്. ആൻറണി രാജുവിന്റെ പാർട്ടിയില്‍ ഉള്ളവരെയാണ് നേരത്തെ തങ്ങള്‍ തോല്‍പ്പിച്ചിട്ടുള്ളത്. അതിൻറെ വൈരാഗ്യം കാണുമായിരിക്കാം’- തോമസ് കെ തോമസ് എം എല്‍ എ.