തിരുവനന്തപുരം:ചെറുപ്പക്കാരനായ സരിനു കോണ്‍ഗ്രസില്‍ ഭാവിയില്‍ ലഭിക്കുമെന്ന് ഉറപ്പുണ്ടായിരുന്ന പരിഗണനയാണ് അപക്വവും വൈകാരികവുമായ തീരുമാനത്തിലൂടെ തകർത്തതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്. ഡോ. പി. സരിൻ എടുത്തു ചാടുന്നത് തിരിച്ചു കയറാനാവാത്ത മരണക്കിണറിലേക്കാണെന്നും ഒരു യുവാവിന്റെ രാഷ്ട്രീയ ആത്മഹത്യയെന്ന് കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയത്തിലെയോ സിവില്‍ സർവീസിലെയോ പാരമ്പര്യമോ ബൗദ്ധികമായ മികവോ സിപിഎം പരിഗണിക്കാറില്ല
സിപിഎം ഒരു മുങ്ങുന്ന കപ്പലാണെന്ന കാര്യം സരിൻ മറക്കരുതെന്നും ചെറിയാൻ ഫിലിപ്പ് പറഞ്ഞു. വർഗീയ ശക്തികളുടെ പിന്തുണയുള്ളവർക്കു മാത്രമേ സിപിഎമ്മില്‍ നിലനില്ക്കാനാവൂ. രാഷ്്ട്രീയത്തിലെയോ സിവില്‍ സർവീസിലെയോ പാരമ്പര്യമോ ബൗദ്ധികമായ മികവോ മറ്റു കഴിവുകളോ സിപിഎം പരിഗണിക്കാറില്ല.
ചിലപ്പോള്‍ ജയ സാധ്യതയില്ലാത്ത സീറ്റില്‍ നേർച്ചക്കോഴിയാക്കും
നിയമസഭാ തെരഞ്ഞെടുപ്പില്‍ തോറ്റാല്‍ വീണ്ടും ചിലപ്പോള്‍ ജയ സാധ്യതയില്ലാത്ത സീറ്റില്‍ നേർച്ചക്കോഴിയാക്കും. സിപിഎമ്മിനു ശക്തിയില്ലാത്ത സീറ്റുകളില്‍ ജാതി, മത പിൻബലമുള്ളവർക്കു മാത്രമേ ജയിക്കാൻ കഴിയൂ. അല്ലാത്തവരെ ഉപയോഗം കഴിഞ്ഞാല്‍ സിപിഎം നിഷ്ക്കരുണം വലിച്ചെറിയും.
