കട്ടപ്പന : ഒരു ഇടവേളക്കുശേഷം ഇടുക്കി ഹൈറേഞ്ചില്‍ മോഷണങ്ങള്‍ വർദ്ധിക്കുന്നു.. ആളില്ലാത്ത സ്റ്റോറൂമുകളും ഏലത്തോട്ടങ്ങളും കേന്ദ്രീകരിച്ചാണ് അടുത്ത നാളുകളിലായി മോഷണങ്ങള്‍ അധികവും ഉണ്ടാകുന്നത്.കഴിഞ്ഞ ദിവസം പാറക്കടവിലെ കേജീസ് എസ്റ്റേറ്റിന്റെ സ്റ്റോർ റൂം തകർത്ത് ആറോളം ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഉണങ്ങിയ ഏലക്കാ മോഷണം പോയി. സ്റ്റോറൂമിന്റെ മുകളിലത്തെ നിലയില്‍ കയറിയ ശേഷം, മേല്‍ക്കൂരക്കും ഭിത്തിക്കും ഇടയിലുള്ള ഒഴിഞ്ഞ ഭാഗത്തുകൂടി ഉള്ളില്‍ കയറി രണ്ട് വാതിലുകളും പൂട്ടും തകർത്താണ് മോഷ്ടാക്കള്‍ ഏലക്ക സൂക്ഷിച്ചിരുന്ന മുറിയില്‍ പ്രവേശിച്ചത്
.675000 രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്
675000 രൂപയുടെ നഷ്ട മുണ്ടായത് കൂടാതെ സ്റ്റോറൂമിനും കേട് പാടുകള്‍ ഉണ്ടായിട്ടുണ്ട്. ഒക്ടോബർ 13 ഞായർ അവധിയായതിനാല്‍ ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് സ്റ്റോർ പൂട്ടി തൊഴിലാളികള്‍ പോയിരുന്നു. തുടർന്ന് തിങ്കളാഴ്ച രാവിലെ പുറത്തുനിന്നും ഉണങ്ങിയ ഏലക്ക സ്റ്റോറൂമിലേക്ക് വെക്കുന്നതിനായി സൂപ്പർവൈസർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.. പൊലീസില്‍ പരാതി നല്‍കിയതനുസരിച്ച് ഡോഗ് സ്‌ക്വാഡും , വിരല്‍ അടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.