ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ശ്രദ്ധ വാല്‍ക്കര്‍ കൊലപാതകത്തിന് സമാനമായ സംഭവം. 20നും 25നും ഇടയില്‍ പ്രായം തോന്നിപ്പിക്കുന്ന യുവതിയെ വെട്ടിനുറുക്കി രണ്ടു ചാക്കിലാക്കിയ നിലയില്‍ കണ്ടെത്തി. 20 കഷണങ്ങളാക്കിയ നിലയില്‍ കണ്ടെത്തിയ യുവതിയെ ആദ്യം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.
അംരോഹ ജില്ലയില്‍ ചൊവ്വാഴ്ചയാണ് നാടിനെ നടുക്കിയ സംഭവം. യുവതി ഗര്‍ഭിണിയാണന്നും സംശയിക്കുന്നു. അജ്ഞാതര്‍ക്കെതിരെ കൊലപാതക കുറ്റം ചുമത്തി കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശവാസികളാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. യുവതിയുടെ മുഖത്തിന്റെ ഫോട്ടോ പ്രചരിപ്പിച്ച് മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്