മൂന്നാം സീറ്റ്: മുസ്ലം ലീഗിന്റെ നിർണായക നേതൃയോഗം നാളെ പാണക്കാട് നടക്കും

മൂന്നാം സീറ്റ് സംബന്ധിച്ച തർക്കം നിലനിൽക്കുന്നതിനിടെ മുസ്ലിം ലീഗിന്റെ നിർണായക നേതൃയോഗം നാളെ പാണക്കാട് നടക്കും. മൂന്നാം സീറ്റിന് പകരമായി അടുത്തതായി ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് നൽകാമെന്നാണ് കോൺഗ്രസ് ലീഗിന് മുന്നിൽ വെച്ച ഉപാധി

കോൺഗ്രസിന്റെ ഫോർമുല ലീഗ് യോഗം വിശദമായി ചർച്ച ചെയ്യും. രാജ്യസഭാ സീറ്റ് എന്നത് സ്വീകരിച്ച് മലപ്പുറത്തും പൊന്നാനിയിലും മാത്രം മത്സരിക്കാനാണ് ലീഗ് തീരുമാനമെടുക്കുക എന്നാണ് സൂചന.

സാദിഖലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, ഇടി മുഹമ്മദ് ബഷീർ, എംകെ മുനീർ അടക്കമുള്ള നേതാക്കൾ നാളത്തെ യോഗത്തിൽ പങ്കെടുക്കും. മൂന്നാം സീറ്റ് നൽകാനാകില്ലെന്ന് കോൺഗ്രസ് ലീഗിനെ അറിയിച്ചിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →