ചങ്ങരംകുളം:താടിപ്പടിയില്‍ പൈപ്പിടാന്‍ മണ്ണെടുത്ത റോഡില്‍ കാറ് താഴ്ന്നു.വെള്ളിയാഴ്ച രാത്രി പത്തരയോടെ ചിയ്യാനൂര്‍ റോഡിലാണ് സംഭവം.ചങ്ങരംകുളത്ത് നിന്ന് ചിയ്യാനൂരിലേക്ക് വന്നിരുന്ന സ്വിഫ്റ്റ് കാറാണ് റോഡരികില്‍ താഴ്ന്നത്.വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ ഇടുന്നതിനായി പല റോഡുകളും മണ്ണെടുത്തിരുന്നു.പൈപ്പ് ഇട്ടതിന് ശേഷം മണ്ണിട്ടെങ്കിലും മഴ പെയ്തതോടെ റോഡില്‍ പലയിടത്തും അഴത്തിലുള്ള ചാലുകള്‍ രൂപപ്പെട്ട അവസ്ഥയാണ്.വാഹനത്തിന് സൈഡ് കൊടുക്കുന്നതോടെ പലയിടത്തും വാഹനങ്ങള്‍ ചെളിയില്‍ താഴുന്ന അവസ്ഥായാണെന്നാണ് നാട്ടുകാരുടെ പരാതി
ചങ്ങരംകുളം താടിപ്പടിയില്‍ പൈപ്പിടാന്‍ മണ്ണെടുത്ത റോഡില്‍ കാറ് താഴ്ന്നു
