ലോകത്തെ ഏറ്റവും ജനപ്രിയ നേതാവ് മോദി, എട്ടാമതായി ബൈഡന്‍; സര്‍വേ ഫലം പുറത്ത്

ലോകത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാക്കളുടെ പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. ബിസിനസ് ഇന്റലിജൻസ് കമ്പനിയായ മോണിംഗ് കണ്‍സള്‍ട്ടിന്റെ കണക്കനുസരിച്ച്, 76% റേറ്റിംഗോടെയാണ് മോദി ഏറ്റവും ജനപ്രിയനായ ആഗോള നേതാവായി മാറിയത്. സര്‍വേയില്‍ 66 ശതമാനം റേറ്റിംഗ് നേടിയ മെക്‌സിക്കൻ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ 37% റേറ്റിംഗുമായി എട്ടാം സ്ഥാനത്താണ്.

അതേ സര്‍വേയില്‍ ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മലോണി 41% റേറ്റിംഗുമായി ആറാം സ്ഥാനത്തുണ്ട്. ഈ വര്‍ഷം സെപ്റ്റംബറില്‍ പ്രധാനമന്ത്രി മോദിയെ ആഗോളതലത്തിലെ ഏറ്റവും വിശ്വസ്തനായ നേതാവായി മോണിംഗ് കണ്‍സള്‍ട്ട് വിശേഷിപ്പിച്ചിരുന്നു. ഈ സര്‍വേയില്‍ 76 ശതമാനം ആളുകളും പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ അംഗീകരിച്ചതായി കണ്ടെത്തിയിരുന്നു
ഇറ്റലിയുടെ പ്രധാനമന്ത്രി ജോര്‍ജിയ മലോണി ഉള്‍പ്പെടെയുള്ള നേതാക്കളും ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത് കൂടാതെ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ പ്രതിവാര അംഗീകാര റേറ്റിംഗുകള്‍ മോണിംഗ് കണ്‍സള്‍ട്ട് രേഖപ്പെടുത്തുന്നുണ്ട്. ഈ സര്‍വേയില്‍ പ്രധാനമന്ത്രി മോദി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്താണ്. അദ്ദേഹത്തിന്റെ റേറ്റിംഗ് കൂടുതലും 70-ന് മുകളിലാണ്.
ജസ്റ്റിന്‍ ട്രൂഡോയ്ക്ക് ഏറ്റവും ഉയര്‍ന്ന ഡിസ്ലൈക്ക് റേറ്റിംഗ് 58% ഉണ്ടായിരുന്നു. ആദ്യ പത്ത് പട്ടികയില്‍ 10-ാം സ്ഥാനത്തായിരുന്നു ട്രൂഡോ.
ഫെബ്രുവരിയിൽ പുറത്തുവന്ന ജനപ്രിയ ആഗോള നേതാക്കളുടെ പട്ടികയിൽ നിരവധി ലോക നേതാക്കളെ പിന്തള്ളി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാം സ്ഥാനത്തെത്തിയിരുന്നു. മോർണിംഗ് കൺസൾട്ടിന്റെ ഗ്ലോബൽ ലീഡർ അപ്രൂവൽ റേറ്റിംഗ് പ്രകാരം ജോ ബൈഡൻ, ഋഷി സുനക് എന്നിവരുൾപ്പെടെ 22 രാജ്യങ്ങളിലെ നേതാക്കളെ പിന്തള്ളിയായിരുന്നു ഈ നേട്ടം. 78 ശതമാനം റേറ്റിംഗുമായാണ് മോദി സർവേയിൽ ഒന്നാമതെത്തിയത്.
68 ശതമാനം റേറ്റിംഗ് നേടിയ മെക്‌സിക്കോ പ്രസിഡന്റ് ലോപ്പസ് ഒബ്രഡോറാണ് രണ്ടാം സ്ഥാനത്ത്. ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് 58 ശതമാനം റേറ്റിംഗുമായി മൂന്നാമതായി. ഇറ്റലിയുടെ പ്രധാനമന്ത്രി ജോർജിയ 52 ശതമാനം റേറ്റിംഗുമായി ജനപ്രിയ പട്ടികയിൽ നാലാമതും, ബ്രസീൽ പ്രസിഡന്റ് ലുല ഡി സിൽവ 50 ശതമാനം റേറ്റിംഗ് നേടി അഞ്ചാമതുമെത്തി.
യുഎസ് പ്രസിഡന്റ് ജോ ബൈഡനും കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോയും 40 ശതമാനം റേറ്റിംഗോടെ ഈ പട്ടികയിൽ യഥാക്രമം ആറാം സ്ഥാനത്തും ഏഴാം സ്ഥാനത്തുമാണ് എത്തിയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക് ഈ പട്ടികയിൽ 30 ശതമാനം റേറ്റിംഗ് നേടി 16-ാം സ്ഥാനത്താണ്. 29 ശതമാനം റേറ്റിംഗ് നേടിയ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോയാണ് പതിനേഴാം സ്ഥാനത്ത്.
ഓസ്‌ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബ്രസീൽ, കാനഡ, ചെക്ക് റിപ്പബ്ലിക്, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, അയർലൻഡ്, ഇറ്റലി, ജപ്പാൻ, മെക്‌സിക്കോ, നെതർലൻഡ്‌സ്, നോർവേ, പോളണ്ട്, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, യുകെ, യുഎസ് എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് മോണിംഗ് കൺസൾട്ടന്റ് പട്ടികയിൽ ഉൾപ്പെട്ട 22 രാജ്യങ്ങളിലെ പ്രമുഖ നേതാക്കൾ

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →