തൃശൂരിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം; ഡോക്ടർ ഉൾപ്പെടെ ആറു പേർ പിടിയിൽ

തൃശൂർ പെരിങ്ങോട്ടുകരയിൽ വ്യാജ മദ്യ നിർമാണ കേന്ദ്രം കണ്ടെത്തി. ഡോക്ടർ അടക്കം ആറുപേരെ എക്സൈസ് പിടികൂടി. ഇവിടെനിന്ന് 1200 ലിറ്റർ മദ്യവും എക്സൈസ് പിടിച്ചെടുത്തു.

ഇരിങ്ങാലക്കുട സ്വദേശി ഡോ.അനൂപ്, കോട്ടയം സ്വദേശികളായ റെജി, റോബിൻ, തൃശൂർ കല്ലൂർ സ്വദേശി സിറിൾ, കൊല്ലം സ്വദേശി മെൽവിൻ, തൃശൂർ ചിറയ്ക്കൽ സ്വദേശി പ്രജീഷ് എന്നിവരാണ് അറസ്റ്റിലായത്. സ്പിരിറ്റ് എത്തിച്ച് മദ്യം നിർമിക്കുന്ന കേന്ദ്രമാണിത്. അറസ്റ്റിലായ ഡോക്ടർ അനൂപ് വരയൻ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →