നരേന്ദ്രമോദി തന്നെക്കുറിച്ച് തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഒരുപാട് കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. തെറ്റായ വിവരങ്ങളും അപവാദങ്ങളുമായിരുന്നു ഇത്. പ്രധാനമന്ത്രി എപ്പോഴൊക്കെ തമിഴ്നാട്ടിലെത്തിയാലും മുഖ്യന്ത്രി എംകെ സ്റ്റാലിനെയും തന്നെയും മറക്കാറില്ലെന്നും ഉദയനിധി പരിഹസിച്ചു
കേന്ദ്രസർക്കാർ തമിഴ്നാടിനോട് വിവേചനം കാണിക്കുകയാണ്. കഴിഞ്ഞ ഒമ്പത് വർഷമായി നികുതിയിനത്തിൽ അഞ്ച് ലക്ഷം കോടി തമിഴ്നാട് കേന്ദ്രത്തിന് നൽകിയത്. എന്നാൽ കേന്ദ്രം വെറും രണ്ട് ലക്ഷം കോടിയാണ് സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തത്. അതേസമയം ഉത്തർപ്രദേശിന് ഒമ്പത് ലക്ഷം കോടി നൽകി. ഇത്തരത്തിൽ സംസ്ഥാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ പോലും നിരാകരിക്കപ്പെടുകയാണെന്നും ഉദയനിധി പറഞ്ഞു.

