ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന അഞ്ച് ടി20 പരമ്പരയിൽ 4-1 എന്ന വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ

ബംഗളൂരു: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന അഞ്ച് ടി20 പരമ്പരയിൽ 4-1 എന്ന വിജയത്തോടെ പരമ്പര സ്വന്തമാക്കി ഇന്ത്യ.
ഇന്ന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന അവസാന മത്സരത്തിൽ ആറ് റണ്‍സിന്റെ വിജയമാണ് ഇന്ത്യ നേടിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സ് നേടി. ശ്രേയസ് അയ്യരുടെ അര്‍ദ്ധ സെഞ്ച്വറിയാണ് ഇന്ത്യയ്ക്ക് കരുത്തായത്. അക്സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗില്‍ ഓസിസിന് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്ത് എല്ലാവരും പുറത്തായി. ബെന്‍ മക്ഡെമോര്‍ട്ടാണ് (54) ഓസ്ട്രേലിയയുടെ ടോപ് സ്‌കോറര്‍.മുകേഷ് കുമാര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →