കോഴിക്കോട് ജില്ലാ* കേരളോത്സവംചേളന്നൂർ ഓവറോൾ ചാമ്പ്യന്മാർ

കലാകിരീടവും സ്വന്തമാക്കി

പുറമേരി: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും കോഴിക്കോട് ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ജില്ലാ കേരളോത്സവം കലാ മത്സരങ്ങളോടെ പുറമേരിയിൽ സമാപിച്ചു.
ഒരു മാസക്കാലമായി അയ്യായിരത്തോളം കലാ കായിക താരങ്ങൾ പങ്കെടുത്തു.കലാ, കായിക മത്സരങ്ങളിൽ 322 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഓവറോൾ ചാമ്പ്യൻമാരായി.

275 പോയിന്റുമായി കുന്നമംഗലം ബ്ലോക്ക്‌ പഞ്ചായത്ത്‌ റന്നേഴ്സ് അപ്പുമായി.പന്തലായനി ബ്ലോക്ക്‌ പഞ്ചായത്തിലെ തേജസ്‌ കലാപ്രതിഭയായും പേരാമ്പ്ര ബ്ലോക്ക്‌ പഞ്ചായത്തിലെ കൃഷ്ണപ്രിയ കലാതിലകവുമായി തിരഞ്ഞെടുക്കപ്പെട്ടു.കലാമത്സരങ്ങളിൽ 188 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ ഒന്നാം സ്ഥാനവും പോയിന്റുമായി 185 പോയിന്റുമായി വടകര ബ്ലോക്ക് പഞ്ചായത്ത് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. കായിക മേളയിൽ 184 പോയിന്റുമായി കോഴിക്കോട് കോർപ്പറേഷൻ ഒന്നാം സ്ഥാനവും 139 പോയിന്റുമായി ചേളന്നൂർ ബ്ലോക്ക്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
പുറമേരിയിൽ നടന്ന സമാപന സമ്മേളനം കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ഷീജ ശശി അധ്യക്ഷനായി.ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് അഡ്വ. പി ഗവാസ്,തൂണേരി ബ്ലോക്ക്‌ പ്രസിഡന്റ് കെ പി വനജ,ചേളന്നൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് എം സുനിൽ കുമാർ,ബിന്ദു പുതിയോട്ടിൽ, രാജീന്ദ്രൻ കപ്പള്ളി, സി വി എം നജ്മ, എൻ എം വിമല, കെ വിജിഷ, അബ്ദുൽ മുനീർ കെ, വിനോദൻ പൃത്തിയിൽ എന്നിവർ സംസാരിച്ചു. പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതി ലക്ഷ്മി സ്വാഗതവും യുവജന ക്ഷേമ ബോർഡ് ജില്ലാ കോർഡിനേറ്റർ ടി കെ സുമേഷ് നന്ദിയും പറഞ്ഞു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →