മൻസൂർ അലി ഖാനെതിരേ നടപടിയുണ്ടാവും; ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു

ചെന്നൈ: നടൻ മൻസൂർ അലി ഖാൻ നടിമാരെയും ബലാത്സംഗരംഗങ്ങളെയും ബന്ധപ്പെടുത്തി സ്ത്രീവിരുദ്ധപരാമർശം നടത്തിയതിന് നടപടിയെടുക്കുമെന്ന്
ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്ബു സുന്ദർ. തമിഴ് ചലച്ചിത്ര ലോകത്തെ നിരവധി പ്രമുഖർ നടനെതിരെ വിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്.

വിജയ്‌യും തൃഷയും അഭിനയിച്ച ‘ലിയോ’ എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരാമർശം. തൃഷ, ഖുശ്ബു, റോജ എന്നിവരുടെ പേരെടുത്തുപറയുകയും ചെയ്തു. തൃഷ തന്നെയാണ് നടനെതിരേ ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗമായ നടി ഖുശ്ബു പറഞ്ഞു. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും അവർ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →