സംസ്ഥാന സ്കൂൾ കായികമേള; ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരുക്ക്

തൃശ്ശൂര്‍ : സംസ്ഥാന സ്കൂൾ കായികമേളയിൽ ലോങ്ങ് ജമ്പ് താരത്തിന് ഗുരുതര പരുക്ക്. സീനിയർ ആൺകുട്ടികളുടെ ലോങ്ങ് ജമ്പിലാണ് വയനാടിന്റെ മുഹമ്മദ് സിനാന് ഗുരുതരമായി പരുക്കേറ്റത്. കഴുത്തിന് പരുക്കേറ്റ സിനാനെ വിദഗ്ധ ചികിത്സയ്ക്കായി തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി.

ചാട്ടം പൂർത്തിയാക്കിയ സിനാന് ഗ്രിപ്പ് കിട്ടാതെ മുന്നോട്ടുവീണ് കഴുത്തിനു പരുക്കേൽക്കുകയായിരുന്നു. പ്രഥമ പരിശോധനയിൽ പരുക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ സിനാനെ ആശുപത്രിയിലെത്തിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →