ഇടുക്കി: അശ്ലീല പരാമർശത്തിൽ പ്രതികരണവുമായി എം എം മണി എംഎൽഎ. സ്ത്രീകളെ അപമാനിക്കാൻ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്നും എം എം മണി പറഞ്ഞു. തനിക്കും അഞ്ചു പെണ്മക്കൾ ആണുള്ളതെന്നും തന്നെയും അമ്മ പ്രസവിച്ചതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ സാധാരണക്കാരെ ദ്രോഹിച്ചതിനെതിരെയാണ് പ്രതികരിച്ചത്. വെറെയൊന്നും ഉദ്ദേശിച്ചല്ല പറഞ്ഞതെന്നും
ആലങ്കരികമായി ഉപയോഗിച്ച പദപ്രയോഗം മാത്രമാണെന്നും എം എം മണി വ്യക്തമാക്കി.
ചില ഉദ്യോഗസ്‌ഥർ സർക്കാരിനെ അപകീർത്തിപ്പെടുത്താൻ രാഷ്ട്രീയം കളിക്കുകയാണ്. തനിക്കെതിരെ മഹിള കോൺഗ്രസ്സ് നടത്തുന്ന സമരം രാഷ്ട്രീയ പ്രേരിതമാണ്. അവരുടെ ഭർത്താക്കന്മാർക്ക് നല്ലത് വരുത്താനാണ് അവർ പ്രാർത്ഥിക്കേണ്ടതെന്നും എം എം മണി കൂട്ടിച്ചേർത്തു. ജനങ്ങളെ കൊള്ളയടിച്ചും അമ്മയെയും പെങ്ങളെയും കൂട്ടിക്കൊടുത്തും സർക്കാരിന് മുതൽ ഉണ്ടാക്കാൻ ആരാണ് പറഞ്ഞത് എന്നായിരുന്നു വിവാദ പരാമർശം. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയർന്നത്.

