നവിമുംബൈ: ഇന്നലെ മുതൽ കാണാതായ മലയാളി വിദ്യാർഥിയെ കണ്ടു കിട്ടി. ഐരൊളി സെക്ടർ 9 ൽ താമസിക്കുന്ന പത്താം ക്ലാസ് വിദ്യാർഥി ആയ ജിതിൻ നായർ (15) ഇന്നലെ വൈകുന്നേരം 4 മണി മുതലാണ് കാണാതായത്. ജിതിൻ ട്യൂഷൻ കഴിഞ്ഞ് ഏറെ നേരമായിട്ടും വീട്ടിൽ എത്താത്തതിനാലാണ് ജിതിന്‍റെ രക്ഷിതാക്കൾ പരാതി നൽകിയത്.
പിന്നീട് രാത്രി 12.30 ന് താനെ വിവിയാനാ മാളിൽ നിന്നുമാണ് ജിതിനെ കണ്ടെത്തിയത്. ഒരു കുടുംബ സുഹൃത്ത് വിവിയാനാ മാളിൽ നിന്ന് അവിചാരിതമായി കാണുകയായിരുന്നു. അതേസമയം ജിതിന്‍റെ പിതാവായ മുരളി നായരും സുഹൃത്തുക്കളും ചേർന്ന് വ്യാപകമായി തിരച്ചിൽ നടത്തിയിരുന്നു. ജിതിനെ കാണാതായതിനെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഒട്ടനവധി പേർ വാർത്ത ഷെയർ ചെയ്തിരുന്നു. ഡിഎവി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർഥിയാണ് ജിതിൻ.