ലക്ഷം കരുതൽ സൈനികരെ യുദ്ധഭൂമിയിൽ ഇറക്കാനൊരുങ്ങി ഇസ്രയേൽ

ടെൽ അവീവ്: ഇസ്രയേൽ- ഹമാസ് യുദ്ധം നാലാം ദിവസത്തിലേക്ക് കടക്കുമ്പോൾ 3 ലക്ഷത്തിലധികം കരുതൽ സൈനികരെ യുദ്ധഭൂമിയിലേക്ക് ഇറക്കാൻ ഒരുങ്ങി ഇസ്രയേൽ. ഗാസയിൽ നേരിട്ടൊരു ആക്രമണത്തിന് ഇസ്രയേൽ തയാറാകുമോയെന്നതിൽ ഇപ്പോഴും വ്യക്തതയില്ല. 2014ൽ ഗാസയിൽ നടത്തിയ ആക്രമണത്തിൽ നിരവധി പേരാണ് കൊല്ലപ്പെട്ടത്. നിലവിൽ ഇസ്രയേൽ- ഹമാസ് ആക്രമണത്തിൽ 1600 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 1500 ഹമാസ് ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്നും ഹമാസ് നുഴഞ്ഞു കയറി ആക്രമണം നടത്തിയ പ്രദേശങ്ങൾ ഇപ്പോൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും ഇസ്രയേൽ അവകാശപ്പെടുന്നുണ്ട്

നൂറ്റമ്പതോളം പേരെയാണ് ഹമാസ് തടങ്കലിലാക്കിയിരിക്കുന്നത്. മുന്നറിയിപ്പില്ലാതെ ആക്രമണം തുടർന്നാൽ തടങ്കലിലാക്കിയവരെ വധിക്കുമെന്ന് ഹമാസ് ഭീഷണി മുഴക്കിയിട്ടുണ്ട്. ഗാസയ്ക്കു സമീപമുള്ള പ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് പേരെ കുടിയൊഴിപ്പിച്ചു കഴിഞ്ഞു. നുഴഞ്ഞു കയറ്റം ചെറുക്കുന്നതിനായി സൈനികർ പ്രദേശത്ത് നിലയുറപ്പിച്ചിട്ടുണ്ട്. ഹമാസിനെതിരേയുള്ള ആക്രമണം തുടങ്ങിയിട്ടേയുള്ളൂ. തലമുറകളോളം മാറ്റൊലി കൊള്ളുന്ന തരത്തിലുള്ള മറുപടിയായിരിക്കും ഞങ്ങൾ ശത്രുക്കൾക്കു നൽകുക എന്നാണ് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറയുന്നത്.

ഹമാസിന്‍റെ മന്ത്രാലയങ്ങളും മറ്റു ഓഫിസുകളും പ്രവർത്തിക്കുന്ന നഗരത്തിൽ രാത്രി മുഴുവൻ കനത്ത ആക്രമണം നടത്തിയതായാണ് ഇസ്രയേൽ അവകാശപ്പെടുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →