ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് കേരളത്തിൽ,ആരിഫ് മുഹമ്മദ് ഖാനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും.രാജ്ഭവനിലാണ് കൂടിക്കാഴ്ച. മൂന്ന് ദിവസത്തെ കേരള സന്ദർശനത്തിനായി ഇന്ന് രാവിലെ മോഹൻ ഭാഗവത് കോഴിക്കോട് എത്തി. ചൊവ്വാഴ്ച വൈകിട്ട് 7.45 ന് അദ്ദേഹം രാജ്ഭവനിലെത്തും. വരുന്ന പൊതു തെരെഞ്ഞെടുപ്പ് സംബന്ധിച്ച ചർച്ചകൾ നടക്കും.

സംസ്ഥാനത്തെ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച കാര്യങ്ങളും ചർച്ചയാകും. ഇന്ന് വൈകുന്നേരം 5 മണിക്ക് കേസരി ഭവനിൽ നടക്കുന്ന അമൃതശതം പ്രഭാഷണ പരമ്പരയിൽ അദ്ദേഹം സംസാരിക്കും.തുടർന്ന് വള്ളിക്കാവ് അമ്യത എൻജിനിയറിംഗ് ഇൻസ്റ്റിട്യൂട്ടിൽ ചേരുന്ന ശിബിരത്തിൽ പങ്കെടുത്ത ശേഷം അദ്ദേഹം വൈകീട്ട് വള്ളിക്കാവ് ആശ്രമത്തിൽ മാതാ അമ്യതാനന്ദമയിയെ സന്ദർശിക്കും. 9, 10 തീയതികളിൽ തിരുവനന്തപുരത്ത് എത്തുന്ന അദ്ദേഹം വിവിധ യോഗങ്ങളിൽ പങ്കെടുക്കും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →