ഇരുപത് മിനിട്ടിൽ അയ്യായിരം റോക്കറ്റ്’ ഹമാസിന്റെ ആക്രമണത്തിന് പിന്നാലെ തിരിച്ചടിച്ച് ഇസ്രയേൽ സേന, ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചു

ഹമാസിന്റെ റോക്കറ്റാക്രമണത്തിന് പിന്നാലെ രാജ്യത്ത് ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലെ ആക്രമണത്തെ നേരിടുകയാണെന്നും ഇത് തീവ്രവാദികൾക്കുള്ള തങ്ങളുടെ ആദ്യ പ്രഹരമാണെന്നും പ്രഖ്യാപിച്ചു. രാജ്യത്തുടനീളം ഇരുപത് മിനിട്ടിൽ അയ്യായിരത്തിലധികം റോക്കറ്റുകൾ പതിച്ചതിന് പിന്നാലെയാണ് ഇസ്രയേൽ തിരിച്ചടിച്ചത്.

പ്രാദേശിക സമയം ശനിയാഴ്ച രാവിലെ ആറരയോടെയാണ് ഹമാസിന്റെ ആക്രമണമുണ്ടായതെന്ന് ഇസ്രയേൽ സ്ഥിരീകരിച്ചു. ഇരുപത് മിനിട്ട് നീണ്ടുനിന്ന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. പതിനഞ്ചോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഭീകരരായി കണക്കാക്കപ്പെടുന്ന ഹമാസ് സായുധ വിഭാഗം ഇസ്രയേലിൽ നുഴഞ്ഞുകയറുന്നതായി രാജ്യത്തിന്റെ പ്രതിരോധ സേനയും മുന്നറിയിപ്പ് നൽകി. യുദ്ധത്തിന് തയ്യാറാണെന്നും റോക്കറ്റിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ വിന്യസിച്ചിട്ടുണ്ടെന്നും ഇസ്രയേൽ സേന വ്യക്തമാക്കി.തെക്കൻ ഇസ്രയേലിൽ ഉള്ളവർ വീടിന് പുറത്തിറങ്ങരുതെന്ന് ഇസ്രയേൽ സേന നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷാ സേന മേധാവികളുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉടൻ യോഗം ചേരുമെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഇസ്രയേലിൽ നിന്നുള്ള വീഡ‌ിയോകളും പുറത്തുവന്നിട്ടുണ്ട്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →