ജലമെട്രോ ഹിറ്റ് :യാത്രികർ 10ലക്ഷത്തിലേക്ക്,

നവംബറിൽ സൗത്ചിറ്റൂർ, സർവീസ് തുടങ്ങും :

മുളവുകാട്‌, കുറുങ്കോട്ട, വടുതല എന്നിവിടങ്ങളിലൂടെ സൗത്ത്‌ ചിറ്റൂരിലേക്ക്‌ എത്തുന്നതാണ്‌ ഈ റൂട്ട്‌. ഇത് നവംബറിൽ തുടങ്ങും. ഫോർട്ട്‌ കൊച്ചിയിലേക്കുള്ള സർവീസും വൈകാതെ ആരംഭിക്കും. ടെർമിനൽ പൂർത്തിയായെങ്കിലും ഫ്ലോട്ടിങ് പോണ്ടൂൺ  സ്ഥാപിച്ചിട്ടില്ല. കൂടുതൽ ബോട്ടുകളും എത്തേണ്ടതുണ്ട്‌. കൂടുതൽ ബോട്ടുകളെത്തും ഒന്നാംഘട്ടമായി കൊച്ചി കപ്പൽശാല നിർമിച്ചുനൽകേണ്ട 23 ജലമെട്രോ ബോട്ടുകളിൽ 12 എണ്ണമാണ്‌ കൈമാറിയത്‌. ശേഷിക്കുന്ന 11 എണ്ണത്തിൽ ചിലതുകൂടി ഡിസംബറോടെ കൈമാറും. ഒക്‌ടോബറിനുള്ളിൽ 23 ബോട്ടുകളും കൈമാറണമെന്നായിരുന്നു കരാർ. ഉപകരാർ കമ്പനികൾ നേരിട്ട പ്രതിസന്ധി കപ്പൽശാലയുമായുള്ള കരാറിനെയും ബാധിച്ചു. ബോട്ടുകളുടെ ഉൾഭാഗത്തെ നിർമാണങ്ങൾക്ക്‌ ഉപകരാറെടുത്ത കമ്പനികൾക്കുണ്ടായ പ്രതിസന്ധിയാണ്‌ തടസ്സമായത്‌. പ്രതിസന്ധി നീങ്ങി നിർമാണം പുനരാരംഭിച്ചതോടൊപ്പം ബോട്ടുകൾ കൈമാറാനുള്ള സമയപരിധി 2024 ഫെബ്രുവരിവരെ നീട്ടി.   മട്ടാഞ്ചേരിക്ക്‌ ടെൻഡർ ചേരാനല്ലൂർ, ഏലൂർ ടെർമിനലുകളുടെയും നിർമാണം പൂർത്തിയായി. മട്ടാഞ്ചേരി ജെട്ടി നിർമാണം ഉപേക്ഷിച്ചതാണെങ്കിലും വീണ്ടും ടെൻഡർ വിളിച്ചിരിക്കുകയാണ്‌. വാട്ടർ മെട്രോ ലിമിറ്റഡ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ വീണ്ടും ടെൻഡർ വിളിച്ചത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →