ചിലമ്ബരശൻ എന്ന നടൻ ചിമ്ബുവിന്റെ (Simbu) വിവാഹവാര്‍ത്ത പലപ്പോഴായി വാര്‍ത്താ തലക്കെട്ടുകളുടെ ഇഷ്‌ടവിഷമായിട്ടുണ്ട്.നടന്റെ പ്രണയങ്ങളും അതേ. ഒരു പക്ഷെ സിനിമയേക്കാള്‍ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ളത് ചിമ്ബുവിന്റെ വിവാഹ- പ്രണയ വിശേഷങ്ങള്‍ ആയിരുന്നിരിക്കും. സിമ്ബുവിന് 40 വയസ് ആയി. അദ്ദേഹം വിവാഹത്തിന് തയാറെടുക്കുന്നു എന്നാണ് ഏറ്റവും പുതിയ വാര്‍ത്ത.ഏറെക്കാലം നടൻ നടി നയൻതാരയുമായി പ്രണയത്തിലായ വിഷയം ഗോസിപ് കോളങ്ങളില്‍ നിറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രണയം അധികം നീണ്ടുപോയില്ല. മാത്രവുമല്ല, നടി മറ്റൊരു വിവാഹം ചെയ്ത് കുടുംബംജീവിതവും ആരംഭിച്ചു.പല സിനിമാ താരങ്ങളുടെ പേരിനൊപ്പവും ചിമ്ബുവിന്റെ പേരുയര്‍ന്നു കേട്ടിരുന്നു. അതില്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്നത് നടി നിധി അഗര്‍വാളിന്റെ പേരാണ്. ഇരുവരും ഒരു സിനിമയില്‍ ഒന്നിച്ചഭിനയിക്കുകയും ചെയ്തു.ഇവര്‍ ലിവിങ് ടുഗെദറിലാണ് എന്നും, വിവാഹം ഉടനെ ഉണ്ടാകും എന്നും റിപ്പോര്‍ട്ട് വന്നത് 2022ലായിരുന്നു. ഇതില്‍ ചിമ്ബുവോ നിധിയോ പ്രതികരണം ഏതും അറിയിച്ചില്ല. പിന്നാലെ ഈ റിപ്പോര്‍ട്ടും വിസ്മൃതിയിലാണ്.
ചിമ്പു വിവാഹിതനാകുന്നു?
