കാസർഗോഡ് : ആര്‍.ടി.ഒ അനുവദിക്കുന്ന കണ്‍സെഷൻ കാര്‍ഡുകള്‍ക്ക് പകരം പല കോളേജുകളും ബുക്ക് സ്റ്റാളില്‍ നിന്നും കാര്‍ഡുകള്‍ വാങ്ങി സ്വന്തം സ്ഥാപനത്തിന്റെ സീല്‍ അടിച്ച് കാര്‍ഡുകള്‍ വിതരണം ചെയ്യുന്നതായി ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ വ്യവസ്ഥ കര്‍ശനമാക്കുമെന്ന് ബസ്സുടമകള്‍.
പ്രായപരിധിയോ ദൂരപരിധിയോ നോക്കാതെ കാര്‍ഡുകള്‍ സീലടിച്ച് നല്‍കുന്ന പ്രവണതയാണ് കാണുന്നത്.
കാസർഗോഡ് ജില്ലാ കളക്ടര്‍ ചെയര്‍മാനും ബസ്സുടമസ്ഥ സംഘം പ്രതിനിധികളും വിദ്യാര്‍ത്ഥി സംഘടനാ പ്രതിനിധികളും ഉള്‍പ്പെട്ട കമ്മിറ്റി പരിശോധിച്ച ശേഷമാണ് ആര്‍.ടി.ഒ കാര്‍ഡുകള്‍ അനുവദിക്കുന്നത്.
അര്‍ഹതയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആര്‍.ടി.ഒ നല്‍കുന്ന കാര്‍ഡുകള്‍ മാത്രമേ ഇനി മുതല്‍ ബസ്സില്‍ കണ്‍സഷന് പരിഗണിക്കുകയുള്ളൂ എന്നും ബസ്സുടമകള്‍ അറിയിച്ചു.

