വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു; കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ.

വയലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാക്കളെ തിരിച്ചറിഞ്ഞു. പ്രദേശത്തുനിന്ന് കാണാതായ കോട്ടേക്കാട് സ്വദേശി ഷിജിത്ത് (22), കാളാണ്ടിത്തറ പുതുശ്ശേരിതറ സ്വദേശി സതീശ് (22) എന്നിവരുടെ മൃതദേഹങ്ങളാണ് പുറത്തെടുത്തത്. പന്നിയെ പിടികൂടാൻ സ്ഥാപിച്ചിരുന്ന കമ്പിവേലിയിൽ നിന്ന് ഷോക്കേറ്റ് മരിച്ച യുവാക്കളെ താൻ വയലിൽ കുഴിച്ചിടുകയായിരുന്നു സ്ഥലമുടമ അനന്തൻ സമ്മതിച്ചു.

കുഴിയിൽ വയർ കീറിയ നിലയിൽ ഒന്നിന് മുകളിൽ ഒന്നായി മൃതദേഹങ്ങൾ അടുക്കിയിരിക്കുകയായിരുന്നു. വയലിൽ ഉടമ അനന്തൻ കുഴി എടുക്കുന്നത് കണ്ടെന്ന് പ്രദേശവാസികൾ മൊഴിനൽകി. യുവാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. വയലിലേക്ക് നാല് യുവാക്കൾ പോവുന്ന ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. 2023 സെപ്തംബർ 25 തിങ്കളാഴ്ച്ച പുലർച്ചെ 4.52 നാണ് യുവാക്കൾ വയൽ പ്രദേശത്തേക്ക് കടക്കുന്നത്.

കസബ പൊലീസിന്റെ പീഡനമാണ് മരണത്തിലേക്ക് നയിച്ചത് എന്ന് ബിജെപി പറഞ്ഞു. സാധാരണ അടിപിടിക്കേസിന് പൊലീസ് യുവാക്കളുടെ വീടുകളിൽ ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തുടർന്ന് ഒളിവിൽ പോയവരെ പിന്തുടർന്നതാണ്. കാണ്മാനില്ലെന്ന് അമ്മ പരാതി നൽകിയിട്ടും സ്വീകരിച്ചില്ല എന്നും ബിജെപി ആരോപിക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →